ബാ​ഗിനുള്ളിൽ വളർത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തി; നെടുമ്പാശ്ശേരിയില്‍ ദമ്പതികൾ പിടിയിൽ

മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്

കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.

രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവോ തത്തയെയുമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്. ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Content Highlight : Pets were smuggled inside the bag; Couple arrested in Nedumbassery

To advertise here,contact us