കോട്ടയത്ത് പ്രതി ജയില്‍ചാടി

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് ജയില്‍ചാട്ടം നടന്നത്.

കോട്ടയം: മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതി ജയില്‍ചാടി. കോട്ടയം ജില്ലാ ജയിലില്‍ നിന്ന് അസം സ്വദേശി അമിനുള്‍ ഇസ്‌ളാം(ബാബു-20) ആണ് ജയില്‍ ചാടിയത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് ജയില്‍ചാട്ടം നടന്നത്. ജയില്‍ ചാടുമ്പോള്‍ മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇന്നലെ രാവിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച അമിനുള്‍ ഇസ്‌ളാമിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് പിടികൂടിയിരുന്നു.

ശേഷം കോട്ടയത്ത് എത്തിച്ച ഇയാളെ കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ എത്തിച്ചത്.

Content Highlights: Accused escapes from jail in Kottayam

To advertise here,contact us