അവാർഡ് വിവാദം; പുസ്തകം അയക്കാത്തവർക്ക് നേരത്തെയും പുരസ്കാരം ലഭിച്ചിട്ടുണ്ട്:അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

അവാർഡിനായി പുസ്തകം അയക്കാത്തവർക്ക് നേരത്തെയും പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും 2023-ൽ കൽപറ്റ നാരായണൻ, കെ വേണു, ബി രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: 2024-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് വിവാദത്തിൽ പ്രതികരിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. അവാർഡിനായി പുസ്തകം അയക്കാത്തവർക്ക് നേരത്തെയും പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും 2023-ൽ കൽപറ്റ നാരായണൻ, കെ വേണു, ബി രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണെന്നും സി പി അബൂബക്കർ ഫേസ്ബുക്കിൽ കുറിച്ചു.

2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂൺ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളിൽ 11 എണ്ണം അവാഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്..നാടകം-പിത്തളശലഭം-ശശിധരൻനടുവിൽ.കവിത-മുരിങ്ങ,വാഴ,കറിവേപ്പ്-അനിതതന്പിസാഹിത്യവിമർശനം-രാമായണത്തിന്റെചരിത്രസഞ്ചാരങ്ങൾ-ജി.ദിലീപൻജീവചരിത്രം/ആത്മകഥ-ഞാൻഎന്നഭാവം_ഡോ.കെരാജശേഖരൻനായർവൈജ്ഞാനികസാഹിത്യം-നിർമ്മിതബുദ്ധികാലത്തെസാമൂഹികരാഷ്ട്രീയജീവിതം-പി.ദീപക്ക്വിവർത്തനം-എന്റെരാജ്യംഎന്റെശരീരം-ചിഞ്ചുപ്രകാശ്യാത്രാവിവരണം-ആരോഹണംഹിമാലയം-കെ.ആർ.അജയൻസി.ബി.കുമാർഎന്റോമെന്റ്-ഉപന്യാസം-പൂക്കളുടെപുസ്തകം-എം.സ്വരാജ്ജി.എൻ.പിള്ളഎന്റോമെന്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയുംസമൂഹവും-സൗമ്യ.കെ.സിആരുടെരാമൻ?ടിഎസ്ശ്യാംകുമാർകുറ്റിപ്പുഴഅവാഡ്-ഡോ.എസ്.എസ്.ശ്രീകുമാർ2023ൽ കവിതയ്ക്ക് അവാഡ്ലഭിച്ച കൽപ്പറ്റനാരായണൻ, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനികസാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ല., സി പി അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്‌മെന്റ് അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പുരസ്കാരം നിഷേധിച്ച എം സ്വരാജിന് വേണ്ടി ആരാണ് പുസ്തകം അയച്ചതെന്ന തരത്തിൽ വിവാദമുയർന്നത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അക്കാദമിയോട് ബഹുമാനം മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉപന്യാസത്തിനുള്ള സി ബി കുമാർ എൻഡോവ്‌മെന്റ് അവാർഡ് ആണ് സ്വരാജിന് ലഭിച്ചത്. പൂക്കളുടെ പുസ്തകം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.

Content Highlights: Cp Aboobacker on m swaraj's award controversy

To advertise here,contact us