ദുബായ് മാസ്റ്റർ വിഷൻ മീഡിയ എക്സലൻസി അവാർഡ് റിപ്പോർട്ടർ ടിവി ക്രീയേറ്റീവ് ഹെഡ് അജി പുഷ്‌കറിന്

എആർ, വിആർ ഗ്രാഫിക്സ് സാങ്കേതിക സാധ്യതകളിലൂടെ മലയാളം ടെലിവിഷന്‍ രംഗത്ത് കൊണ്ടുവന്ന ചടുലമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് അജി പുഷ്‌കർ പുരസ്കാരത്തിനർഹനായത്

ദുബായ്: ഇത്തവണത്തെ ദുബായ് മാസ്റ്റർ വിഷൻ മീഡിയ എക്സലൻസി അവാർഡ് റിപ്പോർട്ടർ ടിവി ക്രീയേറ്റീവ് ഹെഡ് അജി പുഷ്‌കറിന് ലഭിച്ചു. 'ബെസ്റ്റ് ക്രീയേറ്റീവ് പേർസണൽ ഓഫ് ദി ഇയർ' അവാർഡാണ് അജി പുഷ്കറിന് ലഭിച്ചത്. എആർ, വിആർ ഗ്രാഫിക്സ് സാങ്കേതിക സാധ്യതകളിലൂടെ മലയാളം ടെലിവിഷന്‍ രംഗത്ത് കൊണ്ടുവന്ന ചടുലമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് അജി പുഷ്‌കർ പുരസ്കാരത്തിനർഹനായത്.

ജൂൺ 22 ന് ദുബായ് ദൈറ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ മാസ്റ്റർ വിഷൻ ഇന്‍റര്‍നാഷണൽ മീഡിയ എക്സെലൻസി ആന്‍റ് ബിസിനസ് കോൺക്ലവിലാണ് പുരസ്കാര വിതരണം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികൾ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ദുബായ് പൊലീസ് മേധാവിമാർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിൽ എംഐ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ റീ ലോഞ്ചിങ്ങ് , എംപി ഡോ. അബ്ദുൾസമദ് സമദാനി, എലൈറ്റ് ഗ്രൂപ്പ്‌ ചെയർമാൻ ഹരികുമാർ, മാസ്റ്റർ വിഷൻ എംഡി എം മുഹമ്മദ്‌ റഫീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.

Content Highlights: Dubai Master Vision Media Excellence Award goes to Reporter TV Creative Head Aji Pushkar

To advertise here,contact us