കോട്ടയത്ത് എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ; മറ്റ് നായ്ക്കളെ കടിച്ചതായി സംശയം

ചത്ത നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്

icon
dot image

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്ന് തിരുവല്ലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ കടിക്കുകയോ മാന്തുകയോ ചെയ്തിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഉണ്ടായിരുന്ന നായ ആളുകളെ കടിച്ചു തുടങ്ങിയത്. ഇതിനിടയില്‍ അതുവഴി കടന്നുപോയ ബൈക്ക് യാത്രികന്‍ നായയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കി. പരിക്കേറ്റ നായയെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചത്ത നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. എട്ടു പേര്‍ക്ക് നായയുടെ കടിയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കടിയേറ്റവരില്‍ മൂന്നുപേര്‍ വിദ്യാര്‍ത്ഥികളാണ്.

വഴിയാത്രക്കാരെയാണ് തെരുവുനായ കൂടുതലായും ആക്രമിച്ചത്. പേവിഷബാധയുള്ള നായ പ്രദേശത്തെ മറ്റു നായ്ക്കളെ കടിച്ചതായും സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

content highlights: Stray dog ​​that bit eight people in Kottayam tests positive for rabies

To advertise here,contact us
To advertise here,contact us
To advertise here,contact us