സംശയ രോഗം; ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് സനുകുട്ടന്‍ വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി

കൊല്ലം: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിന് കിഴക്കേക്കര മനു ഭവനില്‍ രേണുകയെയാണ് ഭര്‍ത്താവ് സനുകുട്ടന്‍ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് സനുകുട്ടന്‍ വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കൊലപാതകം നടക്കുന്നത്. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാള്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാള്‍ ആഞ്ഞു കുത്തി. ഉടന്‍ കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സനുകുട്ടന്‍ കൃത്യം നടത്തിയതിന് ശേഷം കടന്നുകളഞ്ഞു. ഇയാള്‍ക്കായി അന്വേഷം നടന്നു വരികയാണ്.

Content Highlights-Suspected disease; Husband stabs wife to death with scissors

To advertise here,contact us