കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി അപകടം; അച്ഛനോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് മരിച്ചു

നെയ്യാറ്റിൻകര റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് സംഭവം. പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്.

താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ട കാറിൽ ചവിട്ടി രജിൻ വീണു. ഈ വീഴ്ചയിൽ രജിന്റെ കയ്യിലിരുന്ന കുട്ടിയുടെ തല നിലത്തിടിച്ചു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു

Content Highlights: Four-year-old boy dies tragically while playing with his father

To advertise here,contact us