കൊല്ലം മേയർക്ക് വധഭീഷണി; തൊപ്പി ധരിച്ച യുവാവ് കത്തിയുമായി മേയറുടെ വീടിന്റെ പരിസരത്ത് എത്താറുണ്ടെന്ന് നാട്ടുകാർ

നിരവധി തവണ യുവാവ് കത്തിയുമായി വീടിന് മുന്നിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്

കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിന് വധ ഭീഷണി. കത്തിയുമായി വീടിന് സമീപത്ത് എത്തിയ യുവാവാണ് ഭീഷണി മുഴക്കിയത്. ഇതിന് മുൻപും നിരവധി തവണ യുവാവ് കത്തിയുമായി വീടിന് മുന്നിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മേയറുടെ വീടിന്റെ പരിസരത്തും , ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇയാളെക്കുറിച്ച് സംശയം തോന്നിയതോടെ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Content Highlights: Kollam Mayor receives death threat

To advertise here,contact us