അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിവിളയിൽ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.

അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൻ്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights:Fourth grader found dead in Thiruvananthapuram

To advertise here,contact us