കോഴിക്കോട്: പെരുന്നാളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വൈസ് പ്രസിഡന്റ് വടശ്ശേരി ഹസന് മുസ്ലിയാര്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ലീവിലും മുസ്ലിം സമുദായത്തെ മാറ്റി നിര്‍ത്തുകയാണ് ഗവണ്മെന്റെന്ന് അദ്ദേഹം ആരോപിച്ചു.
'കോരന് കഞ്ഞി കുമ്പിളില്‍.
കാറ്റിന് ലീവ്, മിന്നിന് ലീവ്, ഇടിവെട്ടിന് ലീവ്, മഴക്കാണങ്കില്ലീവോട് ലീവ്,ക്രിസ്തുമസിന്10 ലീവ്, ഓണത്തിന് ലീവിന് മേല്‍ ലീവ്.മുസ് ലിം പെരുന്നാളിന് മാത്രം ലീവില്ല.ഇപ്രാവശ്യംസര്ക്കാര് കലണ്ടറില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍ ലീവ്. പക്ഷേ പെരുന്നാള്‍ ശനിയാഴ്ചയായി. അതോടെ സര്‍ക്കാള്‍ പ്രഖ്യാപിച്ച പെരുന്നാള്‍ ലീവ് പിന്‍വലിച്ചു. മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്ത്ഥികള്ക്കുംപെരുന്നാള് സല്‍ക്കാരങ്ങളും വിരുന്നുകളുംഉണ്ടെന്ന് അറിയാത്തവരല്ല കേരളം ഭരിക്കുന്നവര്‍. മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ ലീവിലും മുസ് ലിം സമുദായത്തെ മാറ്റി നിര്‍ത്തുകയാണ് ഗവണ്മെന്റ്. പെരുന്നാളിന്മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ് ലിംസമുദായത്തിന്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറില്‍ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിര്ത്തിയിരുന്നെ ങ്കില്‍ കണ്ണില്‍ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സര്ക്കാര്എന്ന പെരുമ്പറയുമായി നിലമ്പൂരിലൂടെ നടക്കാമായിരുന്നില്ലെ?', വടശ്ശേരി ഹസന് മുസ്ലിയാര് ഫേസ്ബുക്കില്‍ കുറിച്ചു.
ബലിപെരുന്നാളിന് വെള്ളിയാഴ്ചയും അവധി നല്‍കണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലും ആവശ്യപ്പെട്ടിരുന്നു. അവധി പുനഃക്രമീകരിച്ചത് വിശ്വാസികളെ ബുദ്ധിമുട്ടിക്കുമെന്നും ഐഎന്‍എല്‍ പറയുന്നു.
വെള്ളിയാഴ്ചത്തെ അവധി മാറ്റിയതില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിനാല്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കണം. അവധി പുനഃക്രമീകരിച്ചത് വിശ്വാസികളെ ബുദ്ധിമുട്ടിക്കുമെന്നും ഐഎന്‍എല്‍ പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യം.
ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.
ബലിപെരുന്നാളിന് വെള്ളിയാഴ്ച്ച അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്യു പറഞ്ഞു. പെരുന്നാള്‍ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രസ്തുത തീരുമാനം വെല്ലുവിളിയാണെന്നാണ് കെഎസ്യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
മാത്രമല്ല സ്കൂളുകളും കോളേജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാഡമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സര്‍ക്കാര്‍ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി കവര്‍ന്നത് പ്രതിഷേധാര്‍ഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. കേരളത്തില്‍ ബക്രീദ് അവധി കലണ്ടര്‍ പ്രകാരം ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും സര്‍ക്കാര്‍ അവധി നല്‍കാത്ത സാഹചര്യമാണെന്നും കെപിഎസ്ടിഎ പറഞ്ഞു.