കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂര്‍ കച്ചേരി കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. കേരള - കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ബാരാപ്പോള്‍ പുഴക്കരയില്‍ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തുകയായിരുന്നു. ആക്രമണത്തില്‍ സുരിജയുടെ വാരിയെല്ലിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
Content Highlights: Women get injured in Wild Elephant attack