തൊണ്ടിമുതലായ സൈക്കിള്‍ അടിച്ചുമാറ്റി; ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

പ്രവര്‍ത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കട്ടപ്പന: തൊണ്ടിമുതലായ സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയ്‌മോനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ തൊടുപുഴ സ്റ്റേഷനില്‍ ഡിവൈഎസ്പി സ്‌ക്വാഡില്‍ അംഗമാണ് ജയ്‌മോന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്‌മോനെ സസ്‌പെന്‍ഡ് ചെയ്തത്. ജയ്‌മോന്റെ പ്രവര്‍ത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Police officer suspended in Idukki for stealing bicycle

To advertise here,contact us