'ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ആളുകൾ മണ്ടന്മാരല്ല; ജനങ്ങളെ വിലകുറച്ച് കാണാമോ?'; മന്ത്രിയുടെ മറുപടി

ക്ഷേമ പെന്‍ഷനെതിരെ മോശം പരാമര്‍ശം നടത്തിയ കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതൃത്വവും മാപ്പ് പറയണമെന്നും മന്ത്രി

icon
dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷനെന്ന് പറഞ്ഞ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കെ സി വേണുഗോപാല്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്മാരല്ല. ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

ക്ഷേമ പെന്‍ഷനെതിരെ മോശം പരാമര്‍ശം നടത്തിയ കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതൃത്വവും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ മാതൃകാപരമായി നല്‍കിവരികയാണ്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ഇഷ്ടപ്പെടുന്നില്ല എന്നാണ് അര്‍ത്ഥം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വികസന കാര്യങ്ങള്‍ കോണ്‍ഗ്രസിന് പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ക്ഷേമപെന്‍ഷനെതിരെ കെ സി വേണുഗോപാല്‍ പരാമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം രംഗത്തെത്തിയിരുന്നു. പെന്‍ഷന്‍ കൈക്കൂലിയാണെങ്കില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം നല്‍കിയാല്‍ മതിയല്ലോ എന്നായിരുന്നു എം വി ഗോവിന്ദന്‍ ചോദിച്ചത്. കോണ്‍ഗ്രസിന്റെ കാലത്ത് 30 ലക്ഷം പേര്‍ക്ക് വെറും 600 രൂപയാണ് പെന്‍ഷനായി നല്‍കിയതെന്നും എല്‍ഡിഎഫിന്റെ കാലത്ത് ഇത് 1600 രൂപയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാല്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും പറഞ്ഞിരുന്നു.

Content Highlights- Minister k n balagopal reply to k c venugopal over his statement about welfare pension

To advertise here,contact us
To advertise here,contact us
To advertise here,contact us