റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് മാറ്റി; കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

കൊല്ലം: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്. ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ പകല്‍ 12.30നാണ് അപകടം നടന്നത്. കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights- Bike rider dies after being hit by KSRTC bus after cutting off bike to avoid falling into pothole on road

To advertise here,contact us