തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല; മരം വീണ് മരിച്ചനിലയില്‍

വീട്ടിലേക്ക് വരുന്ന വഴിയിലുള്ള പറമ്പിലെ റബ്ബര്‍ മരവും വട്ടമരവും കാറ്റില്‍ അന്നക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

കൊച്ചി: കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരില്‍ തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ കരോട്ട് അമ്മന്‍കുളത്തില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയ അന്നക്കുട്ടി സന്ധ്യയായിട്ടും തിരിച്ചെത്തിയിരുന്നില്ല. പിന്നീട് പൊലീസും ഫയര്‍പോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് അന്നക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലേക്ക് വരുന്ന വഴിയിലുള്ള പറമ്പിലെ റബ്ബര്‍ മരവും വട്ടമരവും കാറ്റില്‍ അന്നക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കൂട്ടാത്തുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights: old age women found died in koothattukulam ernakulam

To advertise here,contact us