പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പരാതി; പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ 52കാരൻ പൊലീസുകാരന്റെ നെഞ്ചിൽ ഇടിച്ചു

കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്

കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്.പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് സ്റ്റേഷനിൽ വെച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടാവുകയും ആക്രമ സ്വഭാവം അഴിച്ചുവിട്ടഇയാളെ പൊലീസ് പിടിച്ച് മാറ്റാൻ ശ്രമിക്കുകയും തുടർന്ന് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു.

പിന്നീട് സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: Accused kicked policeman in the chest when he was called in for questioning

To advertise here,contact us