സബ് കളക്ടറുടെ കസേരയിൽ ഭാര്യ ഇരിക്കുന്ന ചിത്രം പങ്കുവെച്ചു, പിന്നാലെ വിവാദം

പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരിയില്‍ ഭാര്യ ഇരുന്നതിൻ്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം. ഐഎഎസ് ഉദ്യോഗസ്ഥയും കാഞ്ഞങ്ങാട് മുന്‍ സബ് കളക്ടറുമായ പ്രതീക് ജെയ്‌നിൻ്റെ ഭാര്യയുമായ വന്ദന മീണയാണ് സബ് കളക്ടര്‍ കസേരയില്‍ ഇരുന്നത്. ഔദ്യോഗിക കസേരയില്‍ ഇരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കളക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതിയുള്ളത്. ഈ പ്രോട്ടോക്കോളിൻ്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം. ഈ മാസം 24 നാണ് പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സജീവമായ വന്ദന ചിത്രം ഇന്‍സ്റ്റാഗ്രാം വഴി പങ്കിടുകയായിരുന്നു.

Content Highlights- A picture of his wife sitting in the sub-collector's chair was shared, followed by controversy

To advertise here,contact us