കാലടി നീലീശ്വരത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഇളയമകൻ

ജിജിഷ സതീഷ് ആണ് മരിച്ചത്

കൊച്ചി: കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലായിരുന്നു താമസം.

ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയിൽ ജിജിഷയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: mother found dead in kalady

To advertise here,contact us