'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; മൂന്നാമതും പിണറായി'; മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെൻ്ററി; ടീസർ പുറത്ത്

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 'പിണറായി ദി ലെജൻഡ്' എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി ഇടതുസംഘടന. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 'പിണറായി ദി ലെജൻഡ്' എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയനെന്നും മൂന്നാമതും പിണറായി വിജയന്‍ തുടരുമെന്നും കെഎസ്ഇഎ പുറത്തിറങ്ങിയ ടീസറില്‍ പറയുന്നു. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. തമിഴ് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് നാളെ ഡോക്യുമെന്റി പുറത്തിറക്കുന്നത്.

ഒന്‍പത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടവും അതിന്റെ നായകനുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പിണറായി പാര്‍ട്ടി സെക്രട്ടറിയായത് മുതലുള്ള വിഷയങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ട് നേരത്തെ വിവാദമായിരുന്നു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമ്പോള്‍ കേള്‍പ്പിക്കാന്‍ തയ്യാറാക്കിയ വാഴ്ത്തുപാട്ടായിരുന്നു നേരത്തേ വിവാദമായത്.

Content Highlights- teaser of documentary pinarayi the legend out

To advertise here,contact us