വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; കാര്യവട്ടം ക്യാമ്പസ് അക്വാട്ടിക് വകുപ്പ് മേധാവിക്ക് സസ്‌പെൻഷൻ

കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ എസ് എം റാഫിക്ക് ആണ് സസ്‌പെന്‍ഷന്‍ നല്‍കിയത്

തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്.

ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് ചേര്‍ന്ന കേരള സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. വിശദമായി അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

content highlights: Student sexual assault case Head of Karyavattom campus aquatics department suspended

To advertise here,contact us