കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയുമായിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തർ അഞ്ചുദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുൽഹിജ്ജ 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് ദുൽഹിജ്ജ 9 മുതൽ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ജൂൺ ആറിനാണ് ബലിപെരുന്നാൾ.
Content Highlights: Eid al-Adha on june 7