സലാല: ഒമാനിലെ മസ്യൂനയില് മാന്ഹോളില് വീണ മലയാളി നേഴ്സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ലക്ഷമി ഒമാനിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് മുകളിലായി ഇവർ ചികിത്സയിലായിരുന്നു.
ഈ മാസം 13 നാണ് യുവതി അപകടത്തിൽപെട്ടത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം. മുൻസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ ഡ്രമ്മിനടുത്തേക്ക് പോകുന്നതിനിടയിലാണ് അറിയാതെ മാൻ ഹോളിൽ വീണത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സായി ഒരു വർഷം മുൻപാണ് ഇവർ ഒമാനിൽ എത്തിയത്. ലക്ഷമിയുടെ ഭർത്താവും കുട്ടിയും സലാലയിൽ എത്തിയിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights- Malayali nurse dies after falling into manhole in Oman after two weeks of treatment