കൊച്ചി: അറബിക്കടലില് ചെരിഞ്ഞ എംഎസ്സി എല്സ 3 എന്ന ലൈബീരിയന് കപ്പലിൻ്റെ രക്ഷാപ്രവര്ത്തനത്തിന് വേണ്ടി മറ്റൊരു കപ്പല് ഇറക്കി. എംഎസ്സി എല്സ 3യുടെ മാതൃ കമ്പനിയുടെ മറ്റൊരു കപ്പലാണ് അപകട സ്ഥലത്തെത്തിച്ചിരിക്കുന്നത്. നിലവില് കമ്പനിയുടെ നിര്ദേശം പ്രകാരം ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാര് കപ്പലിലുണ്ട്.
നാവികസേനയും കോസ്റ്റ് ഗാര്ഡും മേഖലയില് നിരീക്ഷണം തുടരുകയാണ്. കോസ്റ്റ് ഗാര്ഡ് കപ്പലിലേക്ക് മാറ്റിയ ജീവനക്കാര്ക്ക് ആരോഗ്യപ്രശ്നങ്ങള് ഇല്ലെന്ന ആശ്വാസ വാര്ത്തയും വരുന്നുണ്ട്. കപ്പല് നിലവില് സന്തുലിതമായ അവസ്ഥയിലാണെന്നും അപകട നില തരണം ചെയ്തെന്നുമാണ് ലഭിക്കുന്ന വിവരം. കപ്പലിനെ വലിച്ച് കൊണ്ടുവരാന് സാധിക്കുമോയെന്ന വിലയിരുത്തലുകള് പുരോഗമിക്കുകയാണ്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല് മൈല് അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്സി എല്സ 3 എന്ന ലൈബീരിയന് കപ്പല് ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല് 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില് നിന്ന് കടലില് വീണ കണ്ടെയ്നറുകളില് അപകടകരമായ രാസവസ്തുക്കളുള്ളതിനാല് കൊച്ചി, തൃശൂര്, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല് തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന് വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്ദേശിച്ചിട്ടുണ്ട്.
ഫിലിപ്പീന്സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്. കപ്പലിന്റെ ക്യാപ്റ്റന് റഷ്യക്കാരനാണ്. യുക്രൈനില് നിന്നുളള രണ്ടുപേര്, ജോര്ജിയയില് നിന്നുളള ഒരാള് എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്. മറൈന് ഗ്യാസ് യില്, വെരി ലോ സള്ഫര് ഫ്യൂവല് എന്നിവയാണ് കണ്ടെയ്നറുകളില് ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്പ്പെട്ടത്. കൊച്ചിയില് കഴിഞ്ഞ ദിവസം പുലര്ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്പെട്ടത്. കടല്ക്ഷോഭം മൂലം കപ്പല് ആടിയുലഞ്ഞ് കണ്ടെയ്നറുകള് തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്ട്ട്.
Content Highlights: Parent Company of MSC Elsa 3 arrived at arabian sea