ഒരു മാസം മുന്‍പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന 74കാരന്‍ മരിച്ചു

വളര്‍ത്തുനായയുടെ കടിയേറ്റ ശേഷം ഇദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് വിവരം

പാലക്കാട്: വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാലക്കാട് കോങ്ങാടാണ് സംഭവം. കുരിക്കന്‍പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒരു മാസം മുന്‍പാണ് അപ്പുക്കുട്ടന് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റത്. തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വളര്‍ത്തുനായയുടെ കടിയേറ്റ ശേഷം ഇദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് വിവരം.

Content Highlights- Man dies after pet dog attacked in Palakkad

To advertise here,contact us