തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില് കപ്പലില് നിന്ന് അപകടകരമായ വസ്തുക്കള് അടങ്ങിയ കാര്ഗോ കടലില് വീണത് കപ്പല് അപകടത്തില്പ്പെട്ട്. വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്സ 3 എന്ന ലൈബീരിയന് കപ്പലാണ് അപകടത്തില്പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒന്പത് ജീവനക്കാര് ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില് ഇന്ന് പുലര്ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്പെട്ടത്. കടല്ക്ഷോഭം മൂലം കപ്പല് ആടിയുലഞ്ഞ് കണ്ടെയ്നറുകള് തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില് കലര്ന്നു.
Content Highlights: Ship accident in the Arabian Sea; Fuel in containers is extremely dangerous