പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള് അറിയിച്ചത്. ചാര്ളി എന്ന ദുല്ഖര് സല്മാന് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.
ചാര്ളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന് ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന് ഫോട്ടോഗ്രാഫര് കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്ഡുകള്ക്കായി ഫോട്ടോഷൂട്ടുകള് നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില് നിരവധി ക്ലാസുകള്ക്കും അദ്ദേഹം നേതൃത്വം നല്കിയിരുന്നു.
ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള് പങ്കുവെക്കുന്ന 'പിക്സല് വില്ലേജ്' എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും രാധാകൃഷ്ണന് സോഷ്യല് മീഡിയയില് സജീവമായിരുന്നു. രാധാകൃഷ്ണന് ചക്യാട്ടിന്റെ വേര്പാടിന്റെ വിവരം 'പിക്സല് വില്ലേജും' ഔദ്യോഗികമായി പങ്കുവെച്ചു.
Content Highlights: Charlie Actor and famous Photographer Radhakrishnan Chakyat passed away