ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടില് ഭര്ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയില് അകത്തെപറമ്പില് മതിമോള് (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഭര്ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാമങ്കരി ജങ്ഷനില് ഹോട്ടല് നടത്തിവരികയായിരുന്നു ദമ്പതികള്. മൃതദേഹം ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേല്നടപടികള് സ്വീകരിച്ചു.
Content Highlights- Man killed wife in Kuttanad, Alappuzha