തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.81 ആണ് ഹയര്സെക്കന്ഡറി വിജയശതമാനം. 3,70,642 പേര് പരീക്ഷ എഴുതി. ഇതില് 2,88,394 പേര് ഉപരിപഠനത്തിന് അര്ഹരായി. കഴിഞ്ഞവര്ഷം 78.69 ആയിരുന്നു വിജയശതമാനം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 83.09 ശതമാനമാണ് എറണാകുളത്തെ വിജയശതമാനം. ഏറ്റവും കുറവ് കാസര്ഗോഡ്. 71.09 ശതമാനം. 57 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. 30145 വിദ്യാര്ത്ഥികള്ക്ക് മുഴുവന് വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്ഷം ഇത് 39,242 ആയിരുന്നു. 3.30 മുതല് ഫലം വെബ്സൈറ്റില് ലഭ്യമാകും. സേ പരീക്ഷ ജൂണ് 25 മുതല് 27 വരെയായിരിക്കും നടക്കുക.
വിഎച്ച്എസ് സി പരീക്ഷ എഴുതിയ 2,6178 കുട്ടികളില് 18340 പേര് വിജയിച്ചു. 70.06 ആണ് വിജയശതമാനം. കഴിഞ്ഞ തവണ വിജയിച്ചത് 71.42 ശതമാനം വിദ്യാര്ത്ഥികളായിരുന്നുയ ഏറ്റവും കൂടുതല് വിജയം വയനാടാണ്. ഏറ്റവും കുറവ് കാസര്ഗോഡ്. 9 സ്കൂളുകള്ക്കാണ് സമ്പൂര്ണ വിജയം നേടാനായത്.
Content Highlights: Higher secondary schools results 2024-25 published