വെള്ളിമാട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി

ഇന്ന് വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്‌റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കുട്ടികളെ കാണാതായി. മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്.

ഇന്ന് വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്‌റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights: Three boys go missing from Vellimad Children's Home

To advertise here,contact us