സഹോദരിയുടെ പരാതി; വ്‌ലോഗര്‍ രോഹിത്തിനെതിരെ കേസ്

രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് കേസ്

ആലപ്പുഴ: യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിൻ്റെ സഹോദരി നല്‍കിയ പരാതിയിലാണ് കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ രോഹിത്ത് തന്നെയും അമ്മയെയും ദേഹോപദ്രവം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരിയുടെ പരാതി.

അമ്മയെയും സഹോദരിയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ രോഹിത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights- Sister's complaint, case filed against vlogger Rohit

To advertise here,contact us