അന്ന് ശശി തരൂരിനെതിരെ വിമതനായി മത്സരിച്ചു,1483 വോട്ട് നേടി; ഇന്ന് ഷൈന്‍ ലാല്‍ ബിജെപിയില്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകര്‍ഷിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ എം പി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി ഷൈന്‍ ലാല്‍ മത്സരിച്ചിരുന്നു. 1483 വോട്ടുകളാണ് അന്ന് ഷൈന്‍ നേടിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈന്‍ ലാല്‍ രാജിവെച്ചിരുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും സംഘടന തിരിച്ചു നല്‍കുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷൈന്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകര്‍ഷിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Former Youth Congress State Secretary Adv. Shine Lal MP joins BJP

To advertise here,contact us