ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി, ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.

Content Highlights- Grade SI found dead in home stay

To advertise here,contact us