ഇനി മുതൽ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണർ

വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കോടതി നടപടികളുടെ രേഖകൾ ഒഴികെ മറ്റ് വിവരങ്ങൾ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി. വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് ഉദ്യോ​ഗസ്ഥ‍‍ർ നിഷേധിച്ചതാണ് സംഭവത്തിന്റെ പശ്ചാത്തലം.

പിന്നീട് ഉദ്യോ​ഗസ്ഥൻ സ്ഥലം മാറിയ ശേഷം മറ്റൊരു ഉദ്യോ​ഗസ്ഥൻ എത്തുകയും രേഖകൾ കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ നേരെ വിവരാവകാശ കമ്മീഷ്ണറെ സമീപിക്കുകയായിരുന്നു. ഈ ഹ‍ജിയിലാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

Content Highlights:Court information, except for court proceedings, must also be released

To advertise here,contact us