കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.
ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയത്. കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് അക്രമികൾ എത്തിയത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അനൂസ് റോഷന്റെ സഹോദരൻ വിദേശത്താണ്. സഹോദരന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അതാണോ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും വീട്ടുകാർക്ക് സംശയമുണ്ട്.
content highlights: Armed men break into house; 21-year-old kidnapped from Kozhikode