വാടക വീട്ടിലെ ലഹരി ഉപയോഗം ഉടമ കുടുങ്ങുമോ ? വാർത്ത വ്യാജമെന്ന് എക്സൈസ്

മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആർ മനോജിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലുൾപ്പടെ വാർത്ത നൽകിയിരുന്നത്

മലപ്പുറം: വാടക കെട്ടിടത്തിലെ താമസക്കാർ ലഹരി ഉപയോ​ഗിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്താൽ ഉടമകൾ നിയമ നടപടി നേരിടേണ്ടി വരുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് എക്സൈസ് ഡിപ്പാർട്ടമെൻ്റ്. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആർ മനോജിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലുൾപ്പടെ പല വാർത്താ മാധ്യമങ്ങളിലും വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വകുപ്പ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പടെ വാടക വീടുകളിൽ ലഹരി ഉപയോ​ഗം നടത്തുന്നുണ്ടെന്നും ഇതിൽ വാടക വീട് ഉടമകൾ ജാ​ഗ്രത കാണിക്കണമെന്നും മാത്രമേ നിർദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് വകുപ്പിന്‍റെ വിശദീകരണം.

Content Highlights- Will the owner of a rented house be caught using drugs? Excise reveals that the news is fake

To advertise here,contact us