കല്പ്പറ്റ: വയനാട് 900 കണ്ടിയില് റിസോര്ട്ടിലെ ഷെഡ് തകര്ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില് രണ്ട് പേര് അറസ്റ്റില്. റിസോര്ട്ട് മാനേജര് സ്വച്ഛന്ത്, സൂപ്പര്വൈസര് അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തത്.
ഇവര്ക്കെതിരെ മനപൂര്വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സംഭവത്തില് ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മേപ്പാടി 900 കണ്ടിയിലെ '900 വെഞ്ചേഴ്സ്' എന്ന റിസോര്ട്ടില് നിര്മ്മിച്ച ഷെഡ് ആണ് തകര്ന്നുവീണത്. അപകടത്തില് നിലമ്പൂര് അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
മരത്തടികള് കൊണ്ട് നിര്മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്ന്നുവീണത്. മഴ പെയ്ത് മേല്ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്ട്ടിന് ലൈസന്സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്ട്ടിലെത്തിയത്.
Content Highlights: Two arrested in wayanad 900 Kandi resort shed collapse accident