തിരുവനന്തപുരം: കോണ്ഗ്രസ് ഹൈക്കമാന്ഡ് തന്നെ താക്കീത് ചെയ്തെന്ന വാര്ത്ത നിഷേധിച്ച് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം ശശി തരൂര് എംപി. താക്കീത് സംബന്ധിച്ച് ഒരു വിവരവും തനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് താക്കീത് വാര്ത്ത അറിഞ്ഞത്. വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകള് മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡല്ഹിയില് നടന്നത് പോസറ്റീവ് ചര്ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് ആരും ഒരു കാര്യവും പറഞ്ഞിട്ടില്ല. മാധ്യമ വാര്ത്ത അതിശയപ്പെടുത്തി. തെളിവ് പുറത്തു വിടണം. മാധ്യമങ്ങള് വാട്സാപ്പിലുടെ പ്രവര്ത്തിക്കുന്നു എന്ന് മനസ്സിലായി. താന് സംസാരിക്കുന്നത് ഭാരതീയനായി. പാര്ട്ടിയുടെ വക്താവല്ല. തന്നോട അഭിപ്രായം ചോദിച്ചപ്പോള് പറഞ്ഞു. ട്രംപ് പറഞ്ഞ ശരിയല്ലാത്ത ചില കാര്യങ്ങള് ചൂണ്ടിക്കാട്ടി. രാഹുല് ഗാന്ധി തന്നെ വിളിച്ചിരുന്നു. തന്നെ മാത്രമല്ല പലരെയും വിളിച്ചുവെന്നും ശശി തരൂര് പറഞ്ഞു.
താനൊരു വിവാദകാരനല്ല. ഇപ്പോള് എങ്ങനെ വിവാദം ഉണ്ടാകുന്നു എന്നറിയില്ല. ബുദ്ധിമുട്ടുള്ള കാര്യങ്ങള് സംസാരിക്കാറില്ലെന്നും ശശി തരൂര് പറഞ്ഞു.
സുധാകരന്റെ അതൃപ്തിയില് മറുപടി പറയാനില്ല. പാര്ട്ടി നേതൃത്വം തീരുമാനിച്ചു. അതുമായി മുന്നോട്ടു പോകണം. താന് പറയുന്നതെല്ലാം എന്തുകൊണ്ട് വിവാദം ആകുന്നു എന്ന് അറിയില്ലെന്നും ശശി തരൂര് കൂട്ടിച്ചേര്ത്തു.
Content Highlights: 'High command did not warn me, positive discussion took place in Delhi'; Shashi Tharoor