താമരശ്ശേരിയില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവം; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

ലഹരിക്കടിമയായ നൗഷാദിന്റെ ക്രൂരമര്‍ദനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മകളെയും കൊണ്ട് നസ്ജ വീടു വിട്ടിറങ്ങുകയായിരുന്നു

icon
dot image

താമരശ്ശേരി: താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. പനംതോട്ടത്തില്‍ നൗഷാദിന് എതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വീട്ടില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.

ലഹരിക്കടിമയായ നൗഷാദിന്റെ ക്രൂരമര്‍ദനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മകളെയും കൊണ്ട് നസ്ജ വീടു വിട്ടിറങ്ങുകയായിരുന്നു. നൗഷാദിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിരുന്നു. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാള്‍ ആക്രമിച്ചു. ഇതില്‍ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായി മര്‍ദനത്തിനിരയായ നസ്ജയെ നാട്ടുകാര്‍ കണ്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് മുന്‍പും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നാണ് നസ്ജ പൊലീസിന് നല്‍കിയ മൊഴി.

Content Highlights: Thamarassery women attack case police take case against

To advertise here,contact us
To advertise here,contact us
To advertise here,contact us