തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്പതര ലക്ഷം രൂപ അനുവദിച്ച് സര്ക്കാര്. നാല് ന്യൂസ് ലെറ്റര് തയ്യാറാക്കുന്നതിന് പതിമൂന്നേക്കാല് ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര് ഫെസ്റ്റിന്റെ പരസ്യത്തിനായി നല്കിയത് പതിമൂന്ന്ലക്ഷം രൂപയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില് നില്ക്കുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി മാത്രം രണ്ട് കോടി രൂപ സര്ക്കാര് ടൂറിസം വകുപ്പിന് അനുവദിച്ചിരിക്കുന്നത്. സര്ക്കാര് ഉത്തരവിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു.
Content Highlights: State government allowed 2crore rupees for Tourism promotion to Tourist department