പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയില് എടുത്തയാളെ കെ യു ജനീഷ് കുമാര് എംഎല്എ ബലംപ്രയോഗിച്ച് മോചിപ്പിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുളത്തു മണ്ണില് കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില് കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎല്എ മോചിപ്പിച്ചത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്എ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര് കസ്റ്റഡിയിലെടുത്തത്. സംഭവത്തില് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര് എംഎല്എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നക്സലുകള് വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്എ പറയുന്നത് വീഡിയോയില് കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥര് പുറത്തിറങ്ങി ജോലി ചെയ്യണമെന്ന് എംഎല്എ ആവശ്യപ്പെട്ടു. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള് ജനങ്ങള്ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും കെ യു ജനീഷ് കുമാര് എംഎല്എ ആരോപിച്ചു.
Content Highlights: MLA Janeesh Kumar releases man taken into custody by Forest Department