അപകടം നടന്നതിനാൽ റൂട്ട് മാറി കെഎസ്ആർടിസി, ഡ്രൈവറെ ചോദ്യം ചെയ്ത് യുവാവ്; പിന്നാലെ മർദനം

സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദനം. കിഴിശേരി കാഞ്ഞിരം ജംഗ്ഷനിൽ വച്ചാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയിലെ പാലക്കാട് ഡിപ്പോ ഡ്രൈവർ സുധകാരനെയാണ് മർദിച്ചത്.

മോറയൂരിൽ കണ്ടെയ്നർ ലോറി മറിഞ്ഞതിനെ തുടർന്ന് ബസ് മറ്റൊരു വഴിയിലൂടെ പോയത് ചോദ്യം ചെയ്താണ് യുവാവ് ഡ്രൈവറെ മർദിച്ചത്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights- KSRTC driver changed route due to accident, youth questioned, then beaten up

To advertise here,contact us