അതിഥി തൊഴിലാളി ക്യാമ്പിലെത്തി പണവും മൊബൈലും കവർന്നു; എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥർ തൊഴിലാളികളെ ക്രൂരമായും പരാതി

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാർഥ്, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിഥി തൊഴിലാളി ക്യാമ്പിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തി പണവും ഫോണുകളും കവർന്നത്. അസം സ്വദേശിയായ ജോഹിറുലിന്റെ പരാതിയിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥർ തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. അറസ്റ്റിലായ മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്.

Content Highlights- Excise officials arrested for stealing money and mobile phones from Migrant camp

To advertise here,contact us