തിരുവനന്തപുരം: ഹൈക്കമാന്ഡ് വിളിച്ച യോഗത്തില് നിന്നും കെ സുധാകരന് എംപിയും കെ മുരളീധരനും വിട്ടുനില്ക്കും. തിരുവനന്തപുരത്തുള്ള കെ സുധാകരന് കണ്ണൂരിലേക്ക് മടങ്ങും. മുതിര്ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തില് പങ്കെടുക്കുന്നതില് അസൗകര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. വൈകിട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് പുതിയ ടീം ചര്ച്ച നടത്തുക. കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് എംഎല്എ, വര്ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്, എ പി അനില്കുമാര്, യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് മുന് കെപിസിസി അധ്യക്ഷന്മാര്, കേരളത്തില് നിന്നുള്ള വര്ക്കിങ് കമ്മിറ്റി അംഗങ്ങള് എന്നിവര്ക്കാണ് യോഗത്തിലേക്ക് ക്ഷണം. നേതാക്കളുടെ അതൃപ്തിയെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് അടൂര് പ്രകാശ് എംപി പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ പുനഃസംഘടന പൂര്ത്തിയാക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള് യോഗത്തില് ചര്ച്ചയാവുമെന്നാണ് വിവരം.
Content Highlights: k sudhakaran and k muraleedharan will not attend high command meeting today