പാലക്കാട്: പട്ടാമ്പിയിൽ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്റഫലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതായും പ്രദേശവാസികൾ കണ്ടെത്തി.
അഷ്റഫലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. അസുഖബാധിതനായിരുന്നു അഷ്റഫ് എന്ന് നാട്ടുകാർ പറയുന്നു. രക്തം ചർദ്ദിച്ച് മരിച്ചതാണോ എന്ന സംശയവും നിലനിൽകുന്നുണ്ട്. കുറച്ച് നാളുകളായി ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights- A middle-aged man was found dead in front of his house, lying in a pool of blood on the sidewalk, according to locals.