നന്ദൻകോട് കൂട്ടക്കൊലപാതകം: കേസിൽ ശിക്ഷാവിധി ഇന്ന്

നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന്. കേദൽ ജിൻസൻ രാജയാണ് കേസിലെ ഏക പ്രതി. നേരത്തെ മെയ് എട്ടിന് പറയാനിരുന്ന വിധിയാണ് ഇന്നത്തേക്ക് മാറ്റിയത്.

2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദളിന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദൽ നിലവിൽ ഉള്ളത്.

Content Highlights: Verdict in Nandancode Twin Murder Case today

To advertise here,contact us