പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദനം; ദൃശ്യങ്ങൾ പുറത്ത്

ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്

1 min read|12 May 2025, 06:48 pm

തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദനം. ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം. ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറിയ ലോറി ഡ്രൈവർ ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ പപ്പു കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചേർപ്പ് സ്വദേശിയായ ലോറി ഡ്രൈവറാണ് പൊലീസ് പിടിയിലായത്.

Content Highlights- Lorry driver assaults toll plaza employee in Paliyekkara; footage released

To advertise here,contact us