ഒന്നര വയസുള്ള അനുജനെ രക്ഷിക്കാനെത്തി; മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു

തിരുവനന്തപുരം: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ ഓടിയെത്തിയതാണ് റിസ്വാന. ഒടിഞ്ഞ മരം പക്ഷെ റിസ്വാനയുടെ ദേഹത്ത് വീഴുകയായിരുന്നു.

ഗുരുതരമായി പറിക്കേറ്റ റിസ്വാനയെ അടുത്തുള്ള സ്വകാര്യ ആശൂപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വയസുകാരൻ അനുജൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നാവായിക്കുളം കുടവൂർ സ്വദേശികളായസഹദിന്റയും നാദിയയുടെയും മകളാണ് 7 വയസുകാരി റിസ്‌വാന. പേരൂർ എംഎംയുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Content Highlights: second class student died when tree fell down

To advertise here,contact us