ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ബിഹാറിൽ നിന്ന് പിടികൂടി കേരള പൊലീസ്

കഴിഞ്ഞ നവംബറിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്

കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. കോഴിക്കോട് നല്ലളം പൊലീസാണ് അസമില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ ഏഴിനാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്.

നല്ലളം പൊലീസ് പ്രതിയെ പിടികൂടി അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. പ്രതി അസമിൽ തന്നെയുണ്ടെന്നറിഞ്ഞ പൊലീസ് കഴിഞ്ഞമാസം 24ാം തീയതി അവിടേക്ക് തിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

ബംഗാൾ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ 25,000 രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വില്പനയ്ക്ക് ഇടനിലക്കാരനായി നിന്ന പ്രതിയുടെ പിതാവായ കേസിലെ രണ്ടാം പ്രതി ഒളിവിലാണ്. പെൺകുട്ടിയെ പണം കൊടുത്ത് വാങ്ങി വിവാഹം കഴിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ മൂന്നാം പ്രതിയായ ഹരിയാന സ്വദേശി നേരത്തെ അറസ്റ്റിലായിരുന്നു.

Content Highlights: Pocso case accused who escaped arrested by Kerala police in Bihar

To advertise here,contact us