ഒൻപത് വയസുകാരി ബൈക്കിടിച്ച് മരിച്ചു; അപകടം അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ

ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്

തൃശ്ശൂർ: അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ബൈക്കിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിൻ്റെ മകൾ അവന്തികയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. അവന്തികയുടെ അമ്മൂമ്മ സുജാതയെ ​ഗുരുതര പരിക്കുകളോടെ തൃശൂ‍ർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടനെല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ കുട്ടിയും അമ്മൂമ്മയും ദേശിയപാത മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അവന്തിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യർത്ഥിനിയാണ്. അവന്തികയുടെ അമ്മ സുധീന ജർമ്മനിയിൽ അക്കൌണ്ടന്‍റായി ജോലി ചെയ്തു വരികയാണ്. അതുകൊണ്ട് തന്നെ കുട്ടി അമ്മൂമ്മയുടെ കൂടെയായിരുന്നു താമസം.

Content Highlights- Nine-year-old girl dies after being hit by bike while returning from temple visit with grandmother

To advertise here,contact us