ഫോൺ വിളിക്കാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചു; പിന്നാലെ കവർച്ച

തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം മെയ് ഏഴിന് പുലര്‍ച്ചെ 1.30 നാണ് സംഭവം

തൃശൂ‌ർ: യുവാവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ. കാരഞ്ചിറ സ്വദേശി കവലക്കാട്ട് വീട്ടില്‍ ബിനു ജോസിനെയാണ് (35) പ്രതികള്‍ മര്‍ദ്ദിച്ചത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം മെയ് ഏഴിന് പുലര്‍ച്ചെ 1.30നാണ് സംഭവം.

തൃശൂ‌ർ പൂരം കാണാനായി സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ബിനു. തിരുവുള്ളക്കാവ് അമ്പലത്തിൻ്റെ സമീപത്ത് റൂം എടുത്ത ബിനു ഫോൺ വിളിക്കാനായി വെളിയിൽ ഇറങ്ങവെയാണ് ആക്രമണം ഉണ്ടായത്. ബിനുവിനെ സമീപത്തുള്ള പറമ്പിലേക്ക് ഇവർ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ച ശേഷം കയ്യിലെ സ്വർണ മോതിരവും മോബൈലും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ തിരുവുള്ളക്കാവ് സ്വദേശി നന്തിപുലം വീട്ടില്‍ യദുകൃഷ്ണന്‍ (27), ചേര്‍പ്പ് പടിഞ്ഞാറ്റുമുറി സ്വദേശി കിഴക്കൂടന്‍ വീട്ടില്‍ ആല്‍വിന്‍ (28) എന്നിവരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights- A young man who left his room to make a phone call was dragged away, beaten, and then robbed.

To advertise here,contact us